കുമളി: ടൗണിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് ചില്ലറ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. കുമളി കിഴക്കുംമേട് സ്വദേശി തേവർഭവൻ വീട്ടിൽ ദുരൈ മുരുകൻ (35) ആണ് അറസ്റ്റിലായത്.
Read Also : സ്വയം വിഷം കുത്തി വെച്ച ഡോക്ടർ പ്രീതി മരിച്ചു: ലൗ ജിഹാദെന്ന ആരോപണം ശക്തം, സൈഫ് അറസ്റ്റിലാകുമ്പോൾ
ഓട്ടോയിൽ വിൽപനക്ക് കൊണ്ടുപോയ പത്ത് പൊതി കഞ്ചാവ് വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലായത്.
Read Also : പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ചു കൊന്നു, ഒക്ടോബറിനുശേഷം ആദ്യത്തെ ആക്രമണം
പ്രിവന്റീവ് ഓഫീസർമാരായ ബി. രാജ്കുമാർ, പി.ഡി. സേവ്യർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എ.അനീഷ്, ഷൈൻ എഫ്. എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments