Latest NewsNewsIndia

52 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാഹുല്‍ ഉത്തരവാദിത്വങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് :ബിജെപി

എന്റെ അമ്മ പറഞ്ഞു, ഇതു നമ്മുടെ വീടല്ല, സര്‍ക്കാരിന്റേതാണ്, നമ്മള്‍ ഇറങ്ങിക്കൊടുക്കണം: അപ്പോള്‍ മാത്രമാണ് ഞാന്‍ വീടിനെ കുറിച്ച് ചിന്തിച്ചത്

റായ്പുര്‍: തനിക്ക് 52 വയസ്സായെന്നും ഇതുവരെ ഒരു വീടു പോലുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതിനെ പരിഹസിച്ച് ബിജെപി. സ്വന്തമായി വീടില്ല എന്ന അനുഭവം ആണ് ഭാരത് ജോഡോ യാത്രയെ മാറ്റിയതും ജനങ്ങളുമായി ബന്ധമുള്ളതാക്കുകയും ചെയ്തതെന്നും അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 85ാം പ്ലീനറി സമ്മേളനത്തിന്റെ മൂന്നാം ദിനം പ്രതിനിധികളെ അഭിസംബോധന ചെയ്യവെ പറഞ്ഞിരുന്നു. എന്നാല്‍ 52 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാഹുല്‍ ഉത്തരവാദിത്തങ്ങളെക്കുറിച്ചു ചിന്തിക്കുന്നതെന്നാണ് ബിജെപി നേതാവ് സാംബിത് പാത്ര പരിഹസിച്ചത്.

Read Also: ഇസ്രയേലിൽ തന്നെ അന്വേഷിച്ച് ഏജൻസികളൊന്നും വന്നില്ലെന്ന് ബിജു കുര്യൻ, താൻ സ്വമേധയാ തിരിച്ചെത്തിയത്

രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ,

”എന്റെ അമ്മ പറഞ്ഞു. ഇതു നമ്മുടെ വീടല്ല. സര്‍ക്കാരിന്റേതാണ്. നമ്മള്‍ ഇറങ്ങിക്കൊടുക്കണം. എവിടെപ്പോകുമെന്ന് ഞാന്‍ അവരോടു ചോദിച്ചു. അറിയില്ലെന്നായിരുന്നു അവരുടെ മറുപടി’ – 1999ലെ തിരഞ്ഞെടുപ്പിനുശേഷമുള്ള ഒരു സംഭവം പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. താന്‍ താമസിച്ച വീട് തങ്ങളുടേതാണെന്നായിരുന്നു അന്ന് ചിന്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോഴെനിക്ക് 52 വയസ്സായി, സ്വന്തമായി ഒരു വീടുപോലും ഇല്ല. അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല. ഞാന്‍ തുഗ്ലക് ലെയ്‌നിലെ 12-ാം നമ്പര്‍ വീട്ടില്‍ താമസിക്കുന്നു. പക്ഷേ ആ വീട് എന്റേതല്ല. ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോള്‍ യാത്രയില്‍ പങ്കെടുക്കുന്ന എല്ലാവരോടുമുള്ള എന്റെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയെന്ന് എന്നോടുതന്നെ ഞാന്‍ ചോദിച്ചു. ഇക്കാര്യം ഞാനെന്റെ ഓഫീസില്‍ ഉള്ളവരോടു പറഞ്ഞു. യാത്രയില്‍ എത്തുന്നവര്‍ക്ക് അതൊരു ഭവനമായി തോന്നണം. യാത്രയാണ് നമ്മുടെ ഭവനം. അതിന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കണം – സമ്പന്നര്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, മൃഗങ്ങള്‍ക്ക്… അങ്ങനെ എല്ലാവര്‍ക്കും’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button