PathanamthittaKeralaNattuvarthaLatest NewsNews

മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി ഒ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മരിച്ചു

ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ കൃ​ഷ്ണ ഭ​വ​നി​ല്‍ രാ​ഹു​ല്‍ ആ​ര്‍. ഭ​ക്ത​ന്‍റെ​യും വി​ഷ്ണു പ്രി​യ​യു​ടെ​യും ഒ​ന്ന​ര മാ​സം മാത്രം പ്രാ​യ​മു​ള്ള മ​ക​ള്‍ ല​ക്ഷ്മി​യാ​ണ് മ​രി​ച്ച​ത്

കോ​ഴ​ഞ്ചേ​രി: മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി പിഞ്ചുകു​ഞ്ഞ് മ​രി​ച്ചു. കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ കൃ​ഷ്ണ ഭ​വ​നി​ല്‍ രാ​ഹു​ല്‍ ആ​ര്‍. ഭ​ക്ത​ന്‍റെ​യും വി​ഷ്ണു പ്രി​യ​യു​ടെ​യും ഒ​ന്ന​ര മാ​സം മാത്രം പ്രാ​യ​മു​ള്ള മ​ക​ള്‍ ല​ക്ഷ്മി​യാ​ണ് മ​രി​ച്ച​ത്.

Read Also : ‘തൊഴിലുറപ്പ് വേതനം 172 രൂപയിൽ നിന്ന് 311 രൂപയാക്കി പ്രധാനമന്ത്രി നൽകുന്നത് എം.വി.ഗോവിന്ദന്റെ ജാഥക്ക് ആളെ കൂട്ടാനല്ല’

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.30നാ​യി​രു​ന്നു സം​ഭ​വം. കു​ഞ്ഞ് ശ്വാ​സ​മെ​ടു​ക്കാ​ന്‍ ബുദ്ധിമുട്ടുന്ന​ത് ക​ണ്ട് ഉ​ട​നെ വീ​ട്ടു​കാ​ര്‍ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എന്നാൽ, ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

Read Also : കു​ട്ടി​ക​ളു​ടെ ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ച്ചു : യുവാവ് പിടിയിൽ

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button