Latest NewsNewsIndia

ഖുശ്ബു ഇനി ദേശീയ വനിതാ കമ്മീഷന്‍ അംഗം: മോദി സർക്കാരിന് നന്ദി അറിയിച്ച് താരം

ചെന്നൈ: നടിയും ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുശ്ബു ഇനി ദേശീയ വനിതാ കമ്മീഷന്‍ അംഗം. താരത്തെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഖുശ്ബുവിന്റെ നിയമനം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നന് ബി.ജെ.പി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

‘ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ പുരോഗതിയിലാണ്. സ്ത്രീകളുടെ ശാക്തീകണത്തിനും സംരക്ഷണത്തിനമായും താന്‍ ആത്മാര്‍ഥമായ പോരാട്ടം തുടരും’ – ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

1990-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം 1992 ജനുവരി 31-ന് രൂപീകരിക്കപ്പെട്ട ഒരു നിയമപരമായ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ. പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയായോ സ്ത്രീകളുടെ ഭരണഘടനാ താൽപ്പര്യങ്ങളും നിയമപരമായ സംരക്ഷണവും നടപ്പിലാക്കുന്ന വനിതാ കമ്മീഷന് മുൻപാകെ നിരവധി കേസുകൾ എത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button