
പേരൂർക്കട: അട്ടക്കുളങ്ങരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ മൂന്നാം പ്രതി അറസ്റ്റിൽ. തിരുമല പുന്നയ്ക്കാമുകൾ പ്ലാവിള വീട്ടിൽ ആകാശ് (21) ആണ് പിടിയിലായത്. ഫോർട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത, നിക്ഷേപ പലിശ നിരക്ക് കുത്തനെ ഉയർത്തി ഈ ബാങ്ക്
ഫെബ്രുവരി 10-നാണ് കേസിനാസ്പദമായ സംഭവം. തിരുമല സ്വദേശിയായ മുഹമ്മദാലിയെ ആണ് നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. 2020 ഡിസംബറിൽ തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ് മലയിൻകീഴ് വിളവൂർക്കൽ സ്വദേശി ദീപു മരണപ്പെട്ടിരുന്നു. അന്നു ദീപു സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചത് മുഹമ്മദാലി ആയിരുന്നു.
Read Also : കുഞ്ഞിന് കളിപ്പാട്ടം വാങ്ങാനെത്തിയ തന്നെ മര്‍ദ്ദിച്ചു, കള്ളക്കേസ് എടുത്തു; പൊലീസിനെതിരെ പരാതിയുമായി യുവാവ്
മുഹമ്മദാലിക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ടെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട് സിഐ രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments