സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ നിരക്ക് വർദ്ധിപ്പിച്ചത്. തെരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 24 മുതൽ പ്രാബല്യത്തിലായി. പുതുക്കിയ നിരക്ക് പ്രകാരമുള്ള പലിശ നിരക്കുകൾ അറിയാം.
7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.00 ശതമാനമായാണ് ഉയർത്തിയത്. 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനവും, 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.25 ശതമാനവും പലിശ ലഭിക്കും. 91 ദിവസം മുതൽ 184 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 185 ദിവസം മുതൽ 270 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് പുതുക്കിയ നിരക്ക്. 271 ദിവസം മുതൽ 1 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.00 ശതമാനം പലിശ ലഭിക്കും.
ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.70 ശതമാനമായി നിരക്കുയർത്തി. 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുളള സ്ഥിര നിക്ഷേപങ്ങൾക്ക് 6.9 ശതമാനം പലിശ ലഭിക്കും. 2 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നൽകും. 15 മാസം മുതൽ 2 വർഷത്തിൽ താഴയെുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.10 ശതമാനമായി പലിശ നിരക്കുയർത്തി. 18 മാസം മുതൽ 2 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കും 7.10 ശതമാനം പലിശ ലഭിക്കും.
Post Your Comments