UAELatest NewsNewsInternationalGulf

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് കുഞ്ഞുപിറന്നു

ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കുഞ്ഞു പിറന്നു. ശൈഖ് ഹംദാനാണ് തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം സാമൂഹ്യ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. കുഞ്ഞിന്റെ പേരും അദ്ദേഹം വെളിപ്പെടുത്തി. മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം എന്നാണ് കുട്ടിയുടെ പേര്.

Read Also: കളങ്കം ഉണ്ടാക്കുന്ന വ്യക്തികളെ ചുമന്നു പോകേണ്ട ബാധ്യത സർക്കാരിനില്ല: അഴിമതിക്കാരോട് ദാക്ഷിണ്യമില്ലെന്ന് പിണറായി വിജയൻ

പ്രിയപ്പെട്ട ദൈവമേ അവനെ നന്നായി വളർത്തുകയും അവനെ തങ്ങളുടെ കണ്ണുകൾക്ക് കാഴ്ചയാക്കുകയും അവനെ തങ്ങൾക്ക് അനുഗ്രഹമാക്കുകയും ചെയ്യേണമേ’ എന്ന് അറബികിൽ എഴുതിയ പ്രാർത്ഥന പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. 2019 മെയ് മാസമാണ് ശൈഖ് ഹംദാനും ശൈഖ ബിൻത് സയീദും വിവാഹിതരായത്. 2021 മെയ് 20ന് ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചിരുന്നു. കഴിഞ്ഞ വർഷം ഇവരുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

Read Also: വിവാഹ ചടങ്ങുകള്‍ക്കിടെ വധു കുഴഞ്ഞുവീണ് മരിച്ചു, അതേ വേദിയില്‍ വധുവിന്റെ അനിയത്തിയെ കല്യാണം കഴിച്ച് വരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button