KottayamNattuvarthaLatest NewsKeralaNews

ക​​ഞ്ചാ​​വ് ലഹരിയിൽ മ​​ദ്യ​​ക്കു​​പ്പി പൊ​​ട്ടി​​ച്ച് കുത്തി : ഒരാൾക്ക് പരിക്ക്

മു​​ടി​​യൂ​​ർ​​ക്ക​​ര മു​​രി​​ങ്ങേ​​ത്തു​​പ​​റ​​മ്പി​​ൽ രാ​​ജു(48)​​വി​​നാ​​ണ് കു​​ത്തേ​​റ്റ​​ത്

ഏ​​റ്റു​​മാ​​നൂ​​ർ: ക​​ഞ്ചാ​​വ് സം​​ഘ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​രാ​​ൾ​​ക്ക് പരിക്കേ​​റ്റു. മു​​ടി​​യൂ​​ർ​​ക്ക​​ര മു​​രി​​ങ്ങേ​​ത്തു​​പ​​റ​​മ്പി​​ൽ രാ​​ജു(48)​​വി​​നാ​​ണ് കു​​ത്തേ​​റ്റ​​ത്. സംഭവുമായി ബന്ധപ്പെട്ട് അ​തി​ര​മ്പുഴ നാ​​ൽ​​പാ​​ത്തി​​മ​​ല വ​​ട​​ക്ക​​ത്ത്പ​​റ​​മ്പി​​ൽ ആ​​ദ​​ർ​​ശ് മ​​നോ​​ജ് (19), പ​​ട്ടി​​ത്താ​​നം അ​​മ്പ​​നാ​​ട്ട് ജി​​ൻ​​സ് കു​​ര്യാ​​ക്കോ​​സ് (22) എ​​ന്നി​​വ​​രെ അറസ്റ്റ് ചെയ്തു. ഏ​​റ്റു​​മാ​​നൂ​​ർ പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്തത്.

Read Also : ഉല്ലാസ സവാരിക്കായി എസി ഡബിൾ ഡക്കർ ഇലക്ട്രിക് ബസ് ഉടൻ നിരത്തിലിറക്കും, പുതിയ നീക്കവുമായി കെഎസ്ആർടിസി

ഗ​​വ​. ബോ​​യ്സ് സ്കൂ​​ൾ ഗ്രൗ​​ണ്ടി​ൽ വ​ച്ച് വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 10.30-ന് ​​​ആയി​രു​ന്നു സം​ഭ​വം. ക​​ഞ്ചാ​​വ് ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്ന പ്ര​​തി​​ക​​ൾ സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ ഇ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന രാ​​ജു​​വു​​മാ​​യി വാ​​ക്കു​​ത​​ർ​​ക്ക​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ക​​യും മ​​ദ്യ​​ക്കു​​പ്പി പൊ​​ട്ടി​​ച്ച ശേ​​ഷം കു​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ രാ​​ജു​​ ആ​​ശു​​പ​​ത്രി​​യി​​ൽ ചികിത്സയിലാണ്. ഇയാളുടെ പ​​രി​​ക്ക് സാ​​ര​​മു​​ള്ള​​ത​​ല്ല.

പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത ര​​ണ്ടു പേ​​ർ​കൂ​​ടി കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​ണ്. ഇ​​വ​​രെ പി​​ടി​​കൂ​​ടാൻ സാധിച്ചിട്ടില്ല. അറസ്റ്റ് ചെയ്ത പ്രതികളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ശേഷം റി​​മാ​​ൻ​​ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button