വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കര കുറുമ്പല്ലൂര് വീട്ടില്‍ സജയകുമാര്‍ (28), കുന്നത്തുകാല്‍ ആന്‍സി നിവാസില്‍ പ്രതാപന് (42) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളറട ആനപ്പാറ വിശ്വം ഫൈനാന്‍സ്, കൊല്ലക്കുടിയേറ്റം സനു ഫിനാന്‍സ്, കുടപ്പനമൂട് സനു ഫിനാന്‍സ്, വെള്ളറട, പനച്ചമൂട്, പാലയ്ക്കല്‍ ഫിനാന്‍സ് എന്നീ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ നിന്നാണ് സംഘം പണം തട്ടിയത്.
Read Also : പാക് ക്രിക്കറ്റ് ടീമിനെ പിന്തുണച്ച കടക്കാരനെ കൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ച് ജനക്കൂട്ടം: വീഡിയോ വൈറൽ
പണം തട്ടിയശേഷം മറ്റു ജില്ലകളില്‍ മാസങ്ങളോളം ഒളിവില്‍ താമസിച്ച ശേഷമാണ് വീണ്ടും ഇത്തരത്തില്‍ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി പണം ഇവർ തട്ടുന്നത്.
പണമിടപാട് സ്ഥാപന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്പക്ടര്‍ ആന്റണി ജോസഫ് നെറ്റോ, എസ്സിപിഒമാരായ സജിന്‍, പ്രതീപ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments