വിഴിഞ്ഞം: ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽ മൂലക്കര കാവ് വിളാകത്ത് വീട്ടിൽ ജോസഫ് (58) ആണ് മരിച്ചത്.
Read Also : ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം ഒറ്റപ്പാലത്ത്
ഏഴ് വർഷം മുൻപ് ഭാര്യ മരിച്ചതോടെ ഒറ്റയ്ക്കായിരുന്നു ജോസഫിന്റെ താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് മേൽ നടപടി സ്വീകരിച്ചു.
Read Also : രാജ്യത്ത് നഗര മേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments