KeralaCinemaMollywoodLatest NewsNewsEntertainment

‘രണ്ടാമത്തെ ഷോട്ടിൽ പാമ്പ് ചീറ്റി, ഞാൻ വിട്ടില്ല, ക്യാമറമാൻ ക്യാമറയിട്ട് ഓടി’: പാമ്പിനോട് അത്ര പേടിയില്ലെന്ന് മേഘ്ന

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മേഘ്ന വിൻസെന്റ്. ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ മേഘ്‌ന, അടുത്തിടെ ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചന്ദനമഴ സീരിയലിലെ ചില രം​ഗങ്ങൾ ട്രോളുകളായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ ​ഗ്ലിറ്റ്സിനോടായിരുന്നു നടിയുടെ പ്രതികരണം. സീരിയലിലെ പാമ്പിനെ എടുക്കുന്ന രം​ഗം വൈറലായതിനെക്കുറിച്ചാണ് മേഘ്ന സംസാരിച്ചത്.

‘ശരിക്കും ഞാൻ പാമ്പിനെ എടുത്തു. ചെറിയൊരു പാമ്പാണെന്നാണ് എന്നോടാദ്യം പറഞ്ഞത്. പിടിക്കാൻ പറഞ്ഞപ്പോൾ പേടിച്ചിട്ടാണെങ്കിലും പിടിച്ചു. മോളേ മുറുക്കി പിടിക്കരുത് ചിലപ്പോൾ ചുറ്റാൻ സാധ്യതയയുണ്ടെന്ന് പറഞ്ഞു. ഞാൻ ഭയങ്കരമായി ലൂസായി പിടിച്ചു. അപ്പോൾ പാമ്പ് ഇഴയും. ആദ്യം പിടിച്ചപ്പോൾ പാമ്പ് തിരിഞ്ഞ് നോക്കി. മൂന്ന് ലോകം കണ്ടു. ഒറ്റ ടേക്കിൽ എടുത്താൽ മതി നേരെ വരിക, പാമ്പിന്റെ അടുത്ത് നിന്ന് പ്രാർത്ഥിക്കുക, എടുക്കുക, പുറത്തേക്ക് പോവുക ഇതായിരുന്നു ഷോട്ട്. ആദ്യത്തെ ടേക്ക് ഓക്കെയായി. രണ്ടാമത്തെ ഷോട്ടിൽ പാമ്പ് ചീറ്റി. ഞാൻ വിട്ടില്ല. ക്യാമറമാൻ ചേട്ടൻ ക്യാമറയിട്ട് ഓടിക്കളഞ്ഞു. ഞാനാ ചേട്ടൻ വരുന്നവരെ അയ്യോ എന്റെമ്മേ എന്ന് പറഞ്ഞ് കണ്ണുംപൂട്ടി പേടിച്ച് നിൽക്കുകയായിരുന്നു. പിന്നെ ആ ചേട്ടൻ വന്ന് പാമ്പിനെ വെള്ളത്തിലൊക്കെയിട്ട് കൂളാക്കി. അതിന് ശേഷം പാമ്പിനോട് എനിക്കത്ര പേടിയില്ല, പാമ്പ് ഒരു പാവമായി തോന്നി’, മേഘ്ന പറയുന്നു.

അരുവിക്കരയിൽ വെച്ച് കേരളത്തിൽ റോഡ് മോശമായത് കാരണം കാറിൽ ഇരുന്ന് മേക്കപ്പ് ചെയ്യാൻ പറ്റുന്നില്ലെന്ന് മേഘ്ന പറഞ്ഞത് വൻ ട്രോളായിരുന്നു. ഇതേക്കുറിച്ചും നടി സംസാരിച്ചു. ആ സംഭവത്തിന് ശേഷം എവിടെ പോയാലും സംസാരിക്കാനൊരു പേടിയുണ്ടായിരുന്നുവെന്ന് താരം പറയുന്നു. ‘എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് രണ്ടാമത് ട്രോളാവുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നെ അത് ശീലമായി. ആ സമയത്ത് ഭയങ്കര കരച്ചിലായിരുന്നു. അന്ന് ട്രോളുകൾ ഒരുപാടൊന്നും ആളുകൾക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നില്ല’, നടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button