Latest NewsKeralaEntertainment

ചന്ദനമഴയുടെ സംവിധായകൻ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: പ്രശസ്ത സീരിയൽ സംവിധായകൻ സുജിത്ത് സുന്ദർ ബിജെപിയിൽ ചേർന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള സിരീയൽ സംവിധായകനാണ് സുജിത്ത് സുന്ദർ. ചന്ദനമഴ എന്ന പരമ്പരയിലൂടെ പ്രശസ്തനാവുകയും ചെയ്തയാളാണ് സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സംവിധായകൻ 27 വർഷത്തിനിടെ ഇരുപതോളം ടിവി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചന്ദനമഴയ്ക്ക് പുറമേ സ്ത്രീജന്മം, ഓട്ടോഗ്രാഫ് തുടങ്ങിയവയാണ് സുജിത്ത് സംവിധാനം ചെയ്ത ജനപ്രിയ സീരിയലുകൾ.

ജെഡിഎസ് സംസ്ഥാന കൗൺസിൽ അംഗം കൂടിയായിരുന്നു സുജിത്ത്. ജനതാദൾ എസിൽ നിന്നുള്ള ഒരു കൂട്ടം നേതാക്കൾ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. ഇവർക്കൊപ്പമാണ് സുജിത്ത് സുന്ദറും ബിജെപിയിൽ അം​ഗത്വമെടുത്തത്.

പാലോട് സന്തോഷ്, മനോജ് കുമാർ, കെ പത്മനാഭൻ, അഗസ്റ്റിൻ കോലഞ്ചേരി, നറുകര ഗോപി, അയത്തിൽ അപ്പുക്കുട്ടൻ, ടി പി പ്രേംകുമാർ, ഖമറുന്നിസ എന്നീ ജനതാദൾ നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള ഇൻചാർജുമായ പ്രകാശ് ജാവദേക്കർ പുതുതായി പാർട്ടിയിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button