രാജ്യത്ത് അടയ്ക്കയുടെ മിനിമം ഇറക്കുമതി വില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അടയ്ക്കയുടെ മിനിമം ഇറക്കുമതി വില 100 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ, കിലോയ്ക്ക് 251 രൂപ ഉണ്ടായിരുന്ന അടയ്ക്കയുടെ വില ഒറ്റയടിക്ക് 351 രൂപയിലേക്ക് കുതിച്ചുയർന്നു. ഇറക്കുമതി വിലയ്ക്കൊപ്പം ഇറക്കുമതി ചുങ്കവും ഏർപ്പെടുത്തിയതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്യുന്ന അടയ്ക്കയ്ക്ക് വലിയ വില നൽകേണ്ടിവരും. ഇറക്കുമതി വില ഉയർത്തിയത് ആഭ്യന്തര വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
ആഭ്യന്തര കർഷകർക്ക് ആശ്വാസകരമായ വാർത്ത കൂടിയാണിത്. അടയ്ക്കയുടെ വില കുതിച്ചുയരുന്നതോടെ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന അടയ്ക്കയുടെ വിലയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കർഷകരുടെ വിലയിരുത്തൽ. രാജ്യത്ത് വൻ തോതിൽ അടയ്ക്ക ഇറക്കുമതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. പുതിയ അടയ്ക്കയുടെ വില അധികം വൈകാതെ 400 രൂപയും, പഴയ അടയ്ക്കയുടെ വില 475 രൂപയും കവിയാൻ സാധ്യതയുണ്ട്.
Also Read: ഈ ഭദ്രകാളീ സ്തുതി ജപിച്ചാല്‍ സർവൈശ്വര്യം ഫലം…
Post Your Comments