
തൃശ്ശൂർ: എറിയാട് യു ബസാറിൽ നിന്നും കാണാതായ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. യു ബസാർ കുഞ്ഞുമാക്കാൻ ചാലിൽ അബ്ദുള്ളയുടെ മകൾ മുസീദ (29)യാണ് മരിച്ചത്. എറിയാട് ആറാട്ടുവഴി കടപ്പുറത്ത് കടൽഭിത്തിയിൽ വന്നടിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച്ച ഉച്ച മുതലാണ് മുസീദയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുസീദ അവിവാഹിതയാണ്. ഇവർക്ക് മാനസിക വെല്ലുവിളി നേരിട്ടിരുന്നു. ബന്ധുവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
Post Your Comments