Latest NewsNewsBeauty & StyleLife Style

മുഖത്തെ ചുളിവുകള്‍ മാറാന്‍ ഒലീവ് ഓയിൽ

ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റാന്‍ സഹായിക്കും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാന്‍ ഒലീവ് ഓയില്‍ പുരട്ടുന്നത് ​ഏറെ നല്ലതാണെന്ന് വിദ​ഗ്ധര്‍ പറയുന്നു.

മുഖത്തെ കറുത്ത പാടുകളും നേര്‍ത്ത വരകളും തടയുന്ന മോയ്‌സ്ചറൈസറായി ഒലീവ് ഓയില്‍ കണ്ണിന് താഴെ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വരണ്ട ചുണ്ടുകള്‍, വരണ്ട കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍ എന്നിവിടങ്ങളിവും ഇത് ഉപയോഗിക്കാവുന്നതാണ്.

ഒലിവ് ഓയിലില്‍ കാണപ്പെടുന്ന ക്ലോറോഫില്‍ പ്രകൃതിയുടെ തന്നെ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ലമേറ്ററി ഏജന്റാണ്. ഇത് ചുവപ്പ്, പിഗ്മെന്റേഷന്‍, ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.

Read Also : ചില ചാനലുകൾ വ്യാജ വാർത്ത ചമയ്ക്കുന്നു: ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് ഇ പി ജയരാജൻ

ഒലീവ് ഓയിലിലെ വിറ്റാമിന്‍ ഇ, ഫ്ലേവനോയ്ഡുകള്‍, പോളിഫെനോള്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ആരോഗ്യകരവും ഉള്ളില്‍ നിന്ന് തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ഒലിവ് ഓയിലിലെ ക്ലോറോഫില്‍ ഉള്ളടക്കം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന് കീഴിലുള്ള ചുവന്ന രക്താണുക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഒലിവ് ഓയില്‍, ചെറുനാരങ്ങാനീര് ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകള്‍ മാറാന്‍ ഇത് സഹായിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button