ആലപ്പുഴ: സണ്‍ഡേ സ്‌കൂള്‍ ക്യാമ്പിനെത്തിയ പന്ത്രണ്ടുകാരി ശ്രേയയുടെ മരണം കൊലപാതകമാണെന്നും പ്രതിയായ വികാരിയെ രക്ഷിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണെന്നും വെളിപ്പെടുത്തി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ.
സംഭവസമയത്ത് ക്രൈംബ്രാഞ്ച് ഐജിയായിരുന്നു ആര്‍. ശ്രീലേഖ. പ്രതി എത്ര ഉന്നതനാണെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടിയേരി വികാരിയെ സംരക്ഷിക്കുകയായിരുന്നു. കൃപാ ഭവന്‍ ലഹരിമുക്ത കേന്ദ്രം ഡയറക്ടറും സണ്‍ഡേ സ്‌കൂള്‍ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്‍മുഖമാണ് പ്രധാന പ്രതിയെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിനെ താന്‍ അറിയിച്ചിരുന്നതായും എന്നാല്‍ തന്നെ ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റി മധ്യമേഖലാ ഐജിയായി നിയമിച്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. ജന്മഭൂമിയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്
2010 ഒക്ടോബര്‍ 17നാണ് ആലപ്പുഴ കൈതവന ഏഴരപ്പറയില്‍ ബെന്നിയുടെയും സുജയുടെയുടെയും മകളും ഏഴാം ക്ലാസുകാരിയുമായ ശ്രേയ കൊല്ലപ്പെട്ടത്. കുട്ടികള്‍ കിടന്നിരുന്ന മുറിയുടെ വാതില്‍ ഫാദർ മാത്തുക്കുട്ടി ബലമായി തള്ളിത്തുറന്നതിന്റെ വിരലടയാളം ലഭിച്ചിരുന്നു. ഇയാളാണ് പ്രതിയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് തെളിവുകളും ലഭിച്ചു. എന്നാല്‍ ഇവയൊക്കെ പിന്നീട് അപ്രത്യക്ഷമായി. ശ്രേയയുടെ ചുണ്ടില്‍ കടിച്ച പാടുകളുണ്ടായിരുന്നു. ഒരാള്‍ ബലമായി കടിച്ച പാടുകളാണ് ഇതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ മൃതദേഹം കിടന്ന കുളത്തിലെ മീനുകള്‍ കടിച്ചതാകാമെന്നായിരുന്നു പ്രചാരണം. കുളം വറ്റിച്ച് പരിശോധിച്ചപ്പോള്‍ ഒരു മീനിനെ പോലും ലഭിച്ചില്ലെന്നും ശ്രീലേഖ ശ്രേയയ്ക്ക് നീതി ലഭിക്കുന്നതിനായി നിയമയുദ്ധം തുടരുന്ന പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലിനോട് വെളിപ്പെടുത്തൽ നടത്തിയത്.
Post Your Comments