Latest NewsKeralaNewsBusiness

സൗരോർജ്ജത്തിലേക്ക് മാറാനൊരുങ്ങി ഫെഡറൽ ബാങ്ക്, ആലുവയിലെ ഫെഡറൽ ടവേഴ്സിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചു

ഹരിതോർജ്ജം പ്രോത്സാഹിപ്പിക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ നീക്കം

ആലുവ: സംസ്ഥാനത്ത് സൗരോർജ്ജത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് ആസ്ഥാനമായ ആലുവയിലെ ഫെഡറൽ ടവേഴ്സിൽ 100 കിലോവാട്സ് വരെ ഉൽപ്പാദനശേഷിയുള്ള സൗരോർജ്ജ പ്ലാന്റാണ് സ്ഥാപിച്ചത്. സൗരോർജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ ശ്യാം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

ഹരിതോർജ്ജം പ്രോത്സാഹിപ്പിക്കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ നീക്കം. പുതിയ പ്ലാന്റ് സ്ഥാപിച്ചതോടെ വൈദ്യുതി ഉപയോഗത്തിൽ 20 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, പ്രതിവർഷം 129 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ പ്ലാന്റ് സഹായിക്കുന്നതാണ്. സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ ഫെഡറൽ ബാങ്ക് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button