PalakkadLatest NewsKeralaNattuvarthaNews

പാ​ല​ക്കാട് വൻ നിരോധിത പു​ക​യി​ല ഉ​ത്പ​ന്ന വേട്ട : പിടിച്ചെടുത്തത് 75 ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ

സം​ഭ​വ​വുമാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ കൊ​പ്പം പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു

പാ​ല​ക്കാ​ട്: പാ​ല​ക്കാട് കൊ​പ്പ​ത്ത് വൻ നിരോധിത പു​ക​യി​ല ഉ​ത്പ​ന്ന വേട്ട. പി​ടി​കൂ​ടി. 75 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ആണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വുമാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ കൊ​പ്പം പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Read Also : ക്ഷേമ പെൻഷൻ: ഒരു മാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കി സർക്കാർ

അതേസമയം, കൊല്ലത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങളുമായി രണ്ടുപേർ അ​റ​സ്റ്റിലായി. അ​മ്പ​ല​പ്പു​ഴ കാ​രൂ​ർ മു​റി​യി​ൽ ല​ക്ഷം​വീ​ട്ടി​ൽ ക​ണ്ണ​ൻ എ​ന്ന ര​തീ​ഷ് (24), കൊ​ടു​ങ്ങ​ല്ലൂ​ർ കൈ​പ്പ​മം​ഗ​ലം കു​രി​ക്ക​ഴി മു​റി​യി​ൽ അ​ജി​ത് കു​മാ​ർ (46) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് ഇവരെ പി​ടി​കൂടിയ​ത്.

ഈ ​മാ​സം 18-ന് ആണ് കേസിനാസ്പദമായ സംഭവം.​ ​പ​രി​ശോ​ധ​ന​ക്കി​ടെ മി​നി​ലോ​റിക്ക് പൊ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ​തി​നെ തു​ട​ർ​ന്ന്​ ഇ​വ​രെ പി​ന്തു​ട​ർ​ന്ന പൊ​ലീ​സ് ക​രോ​ട്ട് ജ​ങ്​​ഷ​ന് സ​മീ​പം വെച്ചാണ് വാ​ഹ​നം പി​ടി​കൂ​ടിയത്. സംഭവസ്ഥലത്തു നിന്നും ഡ്രൈ​വ​റും സ​ഹാ​യി​യും ര​ക്ഷ​പ്പെ​ട്ടു.

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ്. പ്ര​ദീ​പ്കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ വി. ​ബി​ജു, എ​സ്.​ഐ​മാ​രാ​യ സു​ജാ​ത​ൻ പി​ള്ള, രാ​ധാ​കൃ​ഷ്ണ പി​ള്ള, ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ നി​സാ​മു​ദ്ദീ​ൻ, എ​സ്.​സി.​പി.​ഒ രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, വി​ശാ​ഖ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button