KeralaLatest NewsNews

‘എളമരം കരീമിനെ വിമർശിച്ചതിന് വിനുവിനെ ചോദ്യം ചെയ്യാൻ പോലീസ്: നട്ടെല്ലും നാവും എ.കെ.ജി സെന്‍ററിൽ പണയം വെച്ചിരുന്നേൽ….’

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെ ചോദ്യം ചെയ്യാനുള്ള പോലീസ് തീരുമാനത്തിനെതിരെ ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. അഖിലലോക തൊഴിലാളി നേതാവായ എളമരം കരീമിനെ വിമർശിച്ചു എന്ന കൊടുംകുറ്റത്തിനാണ് വിനുവിനെ പിണറായി പോലീസ് ചോദ്യം ചെയ്യുന്നതെന്ന് സന്ദീപ് ചൂണ്ടിക്കാട്ടുന്നു. നട്ടെല്ലും നാവും എ.കെ.ജി സെന്‍ററിൽ പണയം വെച്ചിരുന്നുവെങ്കിൽ വിനുവിന് ഈ ഗതി വരില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിക്കുന്നു.

‘ബി.ബി.സിയെ പോലെ നികുതി വെട്ടിപ്പ്, കാപ്പനെ പോലെ ഭീകരപ്രവർത്തനം, ചില പത്രപ്രവർത്തക നേതാക്കളെ പോലെ പ്രസ് ക്ലബ്ബ് ഫണ്ട് വെട്ടിക്കൽ, സഹപ്രവർത്തകയെ പീഡിപ്പിക്കൽ തുടങ്ങിയ പെറ്റി കേസുകളിലല്ല. അഖിലലോക തൊഴിലാളി നേതാവായ എളമരം കരീമിനെ വിമർശിച്ചു എന്ന കൊടുംകുറ്റത്തിനാണ് വിനുവിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്’, സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ബി.ബി.സിക്ക് നീതി വാങ്ങി കൊടുത്തു കഴിഞ്ഞ സ്ഥിതിയ്ക്ക് കേരളത്തിലെ പ്രതികരണ തൊഴിലാളികൾ തിരുവനന്തപുരത്തേക്ക് മടങ്ങി വരണമെന്ന് അഭ്യർത്ഥിക്കുന്നു. ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ കേരളത്തിലെ എറ്റവും പ്രമുഖ മാധ്യമപ്രവർത്തകരിൽ ഒരാളായ വിനു വി ജോണിനെ നാളെ പിണറായി പൊലീസ് ചോദ്യം ചെയ്യുകയാണ്. ബി.ബി.സിയെ പോലെ നികുതി വെട്ടിപ്പ്, കാപ്പനെ പോലെ ഭീകരപ്രവർത്തനം, ചില പത്രപ്രവർത്തക നേതാക്കളെ പോലെ പ്രസ് ക്ലബ്ബ് ഫണ്ട് വെട്ടിക്കൽ, സഹപ്രവർത്തകയെ പീഡിപ്പിക്കൽ തുടങ്ങിയ പെറ്റി കേസുകളിലല്ല. അഖിലലോക തൊഴിലാളി നേതാവായ എളമരം കരീമിനെ വിമർശിച്ചു എന്ന കൊടുംകുറ്റത്തിനാണ് വിനുവിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇത്രയും വലിയ പാതകം ചെയ്ത നാലാം തൂണുകാരനെ, സഹ പ്രവർത്തകനെ ഒരു വാക്ക് കൊണ്ട് പോലും പിന്തുണയ്ക്കേണ്ട ബാധ്യത പ്രതികരണ തൊഴിലാളികൾക്കില്ലെന്നറിയാം. അല്ലായെങ്കിൽ നട്ടെല്ലും നാവും എ.കെ.ജി സെന്‍ററിൽ പണയം വെച്ചവനാകണം. എങ്കിൽ വിനുവിന് ഈ ഗതി വരില്ലായിരുന്നു.

എ.കെ.ജി സെന്‍ററിൽ നിന്ന് ഇട്ടു കൊടുക്കുന്ന എല്ലിൻ കഷണം കടിച്ച് എന്ത് തെമ്മാടിത്തവും കേരളത്തിൽ ചെയ്യാം. ഇടക്കിടെ വടക്കോട് നോക്കി ഓരിയിടണം എന്ന് മാത്രം. എങ്കിൽ രാജ്യ ദ്രോഹവും നികുതി വെട്ടിപ്പും സ്ത്രീ പീഡനവും വരെ തീർപ്പാക്കപ്പെട്ട് വിശുദ്ധനാകും. സഹപ്രവർത്തകയെ അപമാനിച്ച കേസിൽ പ്രതിയായവരും കോടികളുടെ സർക്കാർ ഫണ്ട് വെട്ടിച്ച് പുട്ടടിച്ചവൻമാരും ചാനലിലൂടെയും പത്രത്തിലൂടെയും നാട്ടുകാരെ പൗരധർമ്മം പഠിപ്പിക്കുന്ന കാലത്ത് വിനു വേട്ടയാടപ്പെടേണ്ടവൻ തന്നെയാണ്. കാരണം അവൻ ഈ അധോലോകത്തിൽ പെട്ടവനല്ലല്ലോ.
………………………
വിനു പൊലീസ് ചോദ്യം ചെയ്യലിന് വിധേയനാകുമ്പോഴും പരാതിക്കാരനായ ആഗോള നേതാവ് മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി ദില്ലി തെരുവുകൾ തോറും അലഞ്ഞു നടന്ന് പോരാടുകയാണ് സുഹൃത്തുക്കളേ… പോരാടുകയാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button