Latest NewsKeralaNews

പോക്‌സോ കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ: പിടിയിലായത് കോൺഗ്രസ് നേതാവ്

തൃശൂർ: പോക്സോ കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. കോൺഗ്രസ് പ്രാദേശിക നേതാവാണ് അറസ്റ്റിലായത്. തൃശൂരിലാണ് സംഭവം. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി ജി ഉണ്ണികൃഷ്ണൻ ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്.

Read Also: ആപ്പിൾ വാച്ചുമായി ഏറെ സാദൃശ്യം! പിട്രോണിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിലെത്തി

13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് 57 വയസുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ് ഉണ്ണികൃഷ്ണൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തൃശൂർ കൂറ്റുർ പാടത്തിന് സമീപത്ത് വെച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്‌കൂൾ കൗൺസിലറോടാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിയ്യൂർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also: കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button