തൃശ്ശൂർ: കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരിയിലാണ് സംഭവം. കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ആണ് സംഭവം. കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ കാൽ തെറ്റി വീഴുകയായിരുന്നു പത്തൊൻപതുകാരനായ അതിഥി തൊഴിലാളി. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി ഭരത് യാദവിന്‍റെ മകന്‍ വര്‍മ്മാനന്ദ് കുമാറാണ് മരണപ്പെട്ടത്.
അപകടത്തിന് പിന്നാലെ സ്ഥലത്തെ പൊലീസ് എത്തി അന്വേഷണം നടത്തുകയാണ്. അപകടമരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments