കുന്നംകുളം: ക്ലാസ് റൂമില്‍ വച്ച് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അദ്ധ്യാപകന് 16 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ. 2014 ലായിരുന്നു കേസിനു ആസ്പദമായ സംഭവം. ഫസ്റ്റ് ബഞ്ചില്‍ ഒന്നാമതായി ഇരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് അദ്ധ്യാപകന് രാധാകൃഷ്ണന് പീഡിപ്പിച്ചുവെന്നാണ് കേസ്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് ലിഷ.എസ് ആണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പോക്സോ പ്രോസിക്യൂട്ടര്‍ കെ.എസ്.ബിനോയിയും, പ്രോസിക്യൂഷനെ സഹായിക്കാനായി അഡ്വ.അമൃതയും ഹാജരായി.
Post Your Comments