Latest NewsNewsBusiness

സൂചികകൾ വീണ്ടും സമ്മർദ്ദത്തിൽ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

നിഫ്റ്റി 17.90 പോയിന്റ് ഇടിഞ്ഞ് 17,826.70- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 18.32 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,672.72-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 17.90 പോയിന്റ് ഇടിഞ്ഞ് 17,826.70- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിവസവും സൂചികകൾ ദുർബലമാണ്. ഇന്ന് വിപണിയിൽ 1,460 കമ്പനികളുടെ ഓഹരികൾ ഉയർന്നും, 1,992 കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞും, 145 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

എൻടിപിസി, ഇന്ത്യൻ എനർജി എക്സ്ചേഞ്ച്, പോളിസി ബസാർ, സീമെൻസ്, ട്യൂബ് ഇൻവെസ്റ്റ്മെന്റ് ഓഫ് ഇന്ത്യ, അംബുജ സിമന്റ്, അദാനി പോർട്ട്സ്, അദാനി പവർ, എൻഡിടിവി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ്, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്സ്, ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ ടെലിസർവീസസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: 20 വർഷത്തോളമായി കൃഷിക്കാരൻ: ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്ന് പായം കൃഷി ഓഫീസർ

shortlink

Related Articles

Post Your Comments

Related Articles


Back to top button