
സീഡിംഗ് കേരള 2023 പരിപാടി മാർച്ച് 6- ന് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാർച്ച് 6- ന് രാവിലെ 10 മണിക്ക് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങ് മന്ത്രി കെ. എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീഡിംഗ് കേരള 2023 സംഘടിപ്പിക്കുന്നത്.
സീഡിംഗ് കേരളയിലൂടെ അതിസമ്പന്ന വ്യക്തികളെ സ്റ്റാർട്ടപ്പുകളുടെ നിക്ഷേപ സാധ്യത അറിയിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതുവഴി കൂടുതൽ നിക്ഷേപ വഴികൾ തുറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. പരിപാടിയിൽ 100- ലധികം എച്ച്എൻഐകൾ, 50- ലേറെ നിക്ഷേപകർ, 40- ലധികം സ്പീക്കർമാർ, സ്റ്റാർട്ടപ്പുകൾ, കോർപ്പറേറ്റുകൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.
Also Read: പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിൽ വീട്ടമ്മയെ വീട്ടിൽകയറി ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
Post Your Comments