
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ബീമാപള്ളി ഈസ്റ്റ് വാര്‍ഡ് കോളനി റോഡില്‍ അപ്പൂസ് എന്നു വിളിക്കുന്ന ഷെറിനെ(33)യാണ് അറസ്റ്റ് ചെയ്തത്. പൂന്തുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : അദാനി ഗ്രൂപ്പിന് വീണ്ടും വായ്പ നൽകുന്നതിന് തയ്യാർ, നിലപാട് അറിയിച്ച് ബാങ്ക് ഓഫ് ബറോഡ
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഷെറിന് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. സ്ത്രീയുടെ മകന് പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
ഈ കേസിലെ ഒന്നാം പ്രതി ഖാനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments