കൊല്ലം: സ്കൂട്ടറിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിയ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം പള്ളിത്തോട്ടം റീ സെറ്റിൽമെന്റ് കോളനിയിൽ നൗഷറുദ്ദീനെ (62 )ആണ് കോടതി ശിക്ഷിച്ചത്. ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.
Read Also : ‘പ്രശസ്തി വേണ്ട’: കുഞ്ഞ് നിര്വാന് 11 കോടി നൽകിയ അജ്ഞാതൻ പറഞ്ഞതിങ്ങനെ
2017 ഡിസംബർ 25 നാണ് കേസിനാസ്പദമായ സംഭവം. ഇയാളെ 1.30 കിലോ കഞ്ചാവുമായിട്ടാണ് പിടികൂടിയത്. കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജ് റോയി വർഗീസാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി. അതേസമയം, പ്രതി മുമ്പ് മറ്റൊരു കഞ്ചാവ് കേസിലും 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
Post Your Comments