മുംബൈ: ശിവസേന അദ്ധ്യക്ഷനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പ്രഖ്യാപിച്ചു. ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഷിൻഡെയെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസമാണ് പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് കമ്മീഷൻ അനുവദിച്ചത്. ഷിൻഡെ വിഭാഗമായിരുന്നു മഹാരാഷ്ട്രയിൽ ഉദ്ധവ് പക്ഷം നേതൃത്വം നൽകിയിരുന്ന മഹാവികാസ് അഘാഡി സഖ്യസർക്കാരിനെ തകർത്തത് . ബാലസാഹേബ് താക്കറെയുടെ ആദർശങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത് തങ്ങളാണെന്ന് ഉദ്ധവ് വാദിച്ചുവെങ്കിലും ഭൂരിപക്ഷം വരുന്ന ശിവസേനാംഗങ്ങളും ഷിൻഡെ പക്ഷത്തിനൊപ്പമായിരുന്നു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സേനയ്ക്ക് ഇടക്കാല പാർട്ടി പേരായ ശിവസേന ഉദ്ദവ് ബാലാസാഹബ് താക്കറെ എന്ന പേരിൽ മത്സരിക്കാമെന്നാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. ‘തീപ്പന്തം’ ആണ് ഉദ്ധവ് താക്കറെ വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള തെരഞ്ഞെടുപ്പ് ചിഹ്നം. കഴിഞ്ഞ വർഷം ജൂൺ 22നാണ് ഏക്നാഥ് ഷിൻഡെ പാർട്ടി പിളർത്തി ബിജെപിയുടെ സഹായത്തോടെ മുഖ്യമന്ത്രിയാകുന്നത്.
Read Also: മാട്രിമോണിയൽ സൈറ്റുകൾ വഴി ജീവിതപങ്കാളിയെ തേടുകയാണോ: വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
Post Your Comments