Latest NewsNewsIndia

ഒരു മാസം മുന്‍പ് ബുദ്ധസന്യാസി ഇപ്പോൾ ഇസ്ലാം!! കാമുകിയെ വിവാഹം കഴിക്കാന്‍ വീണ്ടും മതം മാറി തായ് ലോക ചാമ്പ്യൻ

25 കാരനായ റോഡ്താങ് ജിത്മുവാങ്‌നോണ്‍ ഒരു മാസം മുമ്പാണ് ബുദ്ധ സന്യാസിയായി അഭിഷിക്തനായത്.

ന്യൂഡല്‍ഹി : ഒരു മാസം മുന്‍പ് ബുദ്ധസന്യാസിയായ മുവായ് തായ് ലോക ചാമ്പ്യന്‍ റോഡ്‌താങ് ജിത്‌മുവാങ്‌നോണ്‍ വീണ്ടും മതം മാറി. കാമുകിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് താരത്തിന്റെ മതം മാറ്റം.

read also: ‘സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും’ ധരിച്ചെത്തിയ യുവാവ് കരിപ്പൂരിൽ പിടിയിൽ

കഴിഞ്ഞയാഴ്ച തായ്‌ലന്‍ഡില്‍ വെച്ച്‌ നടന്ന പരമ്പരാഗത ചടങ്ങിൽ കാമുകി ഐഡ ലുക്ക്‌സൈകോങ്‌ഡിനെ ഇയാൾ വിവാഹം ചെയ്തു. അതിനു പിന്നാലെ ഇന്‍സ്റ്റാഗ്രാമിലെ ലൈവ് വീഡിയോയിലൂടെയാണ് താന്‍ ഇനി മുഴുവന്‍ സമയ മുസ്ലീമാണെന്നു താരം പറഞ്ഞത്.

25 കാരനായ റോഡ്താങ് ജിത്മുവാങ്‌നോണ്‍ ഒരു മാസം മുമ്പാണ് ബുദ്ധ സന്യാസിയായി അഭിഷിക്തനായത്. രണ്ടാഴ്ചത്തേക്ക് ഒരു മഠത്തില്‍ ചേര്‍ന്ന അദ്ദേഹം 2023 ജനുവരിയില്‍ ഒരു പരമ്പരാഗത ചടങ്ങില്‍ പങ്കെടുത്ത് തല മൊട്ടയടിക്കുകയും ചെയ്തു.ഒരു ബുദ്ധ സന്യാസിയുടെ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളും അദ്ദേഹം കഴിഞ്ഞ മാസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മതമാറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button