KeralaLatest NewsNews

പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി സർക്കാർതല ചർച്ച

തിരുവനന്തപുരം: പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമായി സർക്കാർതല ചർച്ച നടത്തും. കള്ള് ഷാപ്പ് ഉടമകളും ബാർ അസോസിയേഷൻ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ആദ്യദിന ചർച്ച കള്ള് ഷാപ്പ് ഉടമകളുമായാണ്.

കള്ള് ഉത്പാദനത്തിലെ കുറവ് പരിഹരിച്ച് വിനോദസഞ്ചാരമേഖലയിലടക്കം കൂടുതൽ സഹായം സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണമെന്നതും ക്ഷേമനിധി ബോർഡ് പ്രവർത്തനം ശക്തമാക്കണം എന്നതുമാണ് ഇവരില്‍ നിന്ന് ഉയരുന്ന ആവശ്യം.

അതേസമയം സെയിൽസ് ടാക്സ് ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലും കൈക്കൂലിയും ഒഴിവാക്കുന്നതിനായി ഫസ്റ്റ് പോയിന്റിൽ തന്നെ മുഴുവൻ നികുതിയും ഏർപ്പെടുത്തണമെന്ന് ബാർ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. 30 മുറികൾ ഉള്ള ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് അനുവദിക്കാവൂ എന്ന ആവശ്യവും മുന്നോട്ടുവയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button