ബംഗളൂരു: ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊതുബസുകളില്‍ സൗജന്യയാത്ര നല്‍കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നടപ്പിൽ വരുമെന്നും കെഎസ്‌ആര്‍ടിസിയുടെ വോള്‍വോ മള്‍ട്ടി ആക്്‌സല്‍ സ്ലീപ്പര്‍ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണെന്ന് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബസവരാജ് കൂട്ടിച്ചേർത്തു.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കൂടുതൽ മിനി സ്‌കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തും. സ്‌കുളുകള്‍ സമയത്ത് ഒരോ താലൂക്കിലും കുറഞ്ഞത് അഞ്ച് ബസുകളെങ്കിലും സര്‍വീസുകള്‍ നടത്തണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഗ്രാന്റ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ജോലി ചെയ്യുന്ന സ്റ്റാഫിനും മാനേജ്‌മെന്റിനും ഒപ്പമാണ്. യാത്രക്കാര്‍ക്ക് നല്ലൊരു സേവനവും ആകും’ ബസവരാജ് പറഞ്ഞു.
Post Your Comments