Latest NewsNewsIndia

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തുമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അധികാരത്തിൽ എത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് മറ്റ് പാർട്ടികളുമായി ചർച്ച നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം: വർക്കലയിൽ സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍

എംഎൽഎമാരെ സമ്മർദ്ദത്തിലാക്കി കർണാടക, മണിപ്പൂർ, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബിജെപി അട്ടിമറിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. നാഗാലാൻഡിലെ ചുമുകെദിമയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. കേന്ദ്ര സർക്കാർ ഭരണഘടനയെ പിന്തുടരുന്നില്ലെന്നും ജനാധിപത്യ തത്വങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് നരേന്ദ്ര മോദി ഓർക്കണം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ, ഒരു ഏകാധിപതിയെ പോലെ ഭരിക്കാൻ കഴിയില്ല. 2024ൽ ജനങ്ങൾ കേന്ദ്ര സർക്കാരേ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: പാർട്ടിയിൽ എത്തിയ അറുപതോളം കുഞ്ഞുങ്ങൾ ഒരുപോലെ!! സംശയത്തെ തുടർന്ന് അന്വേഷിച്ചപ്പോൾ പുറത്തുവന്നത് അമ്പരപ്പിക്കുന്ന സത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button