ErnakulamNattuvarthaLatest NewsKeralaNews

കൊച്ചിയിൽ കേബിളിൽ കുരുങ്ങി വീണ്ടും അപകടം : ബൈക്ക് മറിഞ്ഞ് അഭിഭാഷകന് പരിക്കേറ്റു

ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഭിഭാഷകനായ കുര്യന് പരിക്കേറ്റു

എറണാകുളം: കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം. ബൈക്ക് യാത്രക്കാരനായ അഭിഭാഷകൻ്റെ കഴുത്തിൽ കേബിൾ കുടുങ്ങി പരിക്കേറ്റു. കേബിൾ കുരുങ്ങിയതിനെ തുടർന്ന്, ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഭിഭാഷകനായ കുര്യന് പരിക്കേറ്റു.

Read Also : ‘ഞാൻ കുറ്റം ചെയ്തിട്ടില്ല, കേസ് കെട്ടിച്ചമച്ചത്’:ഇരയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് പോക്സോ കേസ് പ്രതി,കൂടുതൽ വിവരങ്ങൾ

ഇന്ന് രാവിലെ ആറു മണിക്ക് എം.ജി റോഡിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കഴുത്തിൽ മുറിവും കാലിന് എല്ല് പൊട്ടലുമുണ്ട്.

Read Also : പോ​ക്സോ കേ​സ് പ്ര​തി​ ഇ​ര​യു​ടെ വീ​ട്ടി​ലെ കാർ പോർച്ചിൽ ജീവനൊടുക്കി : മരിച്ചത് റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ

അതേസമയം, റോഡരികിൽ അപകടം പതിയിരിക്കുന്ന കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button