Latest NewsNewsInternational

ബാബ വാംഗയുടെ ഏറ്റവും അപകടകരമായ പ്രവചനങ്ങളിലൊന്ന് 50 വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

യൂറോപ്പ് 2043-ഓടെ പ്രത്യക്ഷത്തില്‍ ഇസ്ലാമികമായി മാറും, ബാബ വാംഗയുടെ പ്രവചനം ചര്‍ച്ച ചെയ്ത് ലോകം

ബള്‍ഗേറിയ: ബാബ വാംഗ മുത്തശ്ശിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. മരണത്തിന് ശേഷം പ്രവചനങ്ങളിലൂടെ ജീവിക്കുന്ന ബള്‍ഗേറിയക്കാരിയായ വാംഗേലിയ പാണ്ഡേവ ഗുഷ്റ്റെറോവ എന്ന ബാബ വാംഗയെ പിന്തുടരുന്നവര്‍ ഏറെയാണ്.

Read Also: പെൺകുട്ടിയുമായുള്ള വിവാഹാലോചന നിരസിച്ചതിന് കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

ഇതുവരെ നടത്തിയ പ്രവചനങ്ങളില്‍ 85 ശതമാനം കൃത്യതയുണ്ടെന്നതാണ് ഇവരുടെ പ്രവചനങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നത്. ബാബ വംഗയുടെ ഏറ്റവും അപകടകരമായ പ്രവചനങ്ങളിലൊന്ന് 50 വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

യൂറോപ്പ് 2043-ഓടെ പ്രത്യക്ഷത്തില്‍ ഇസ്ലാമികമായി മാറും. 2066-ല്‍ യു.എസ് ഇറ്റലിയിലെ റോം ഉപരോധിക്കും എന്നും പ്രവചനമുണ്ട്. 2040 – 2043-ഓടെയോ യൂറോപ്പ് ഇസ്ലാമികമാകാന്‍ സാദ്ധ്യതയുണ്ടെന്ന് പല വിദഗ്ദരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

പ്രവചനങ്ങള്‍

ഈ വര്‍ഷം ബാബ വംഗ നടത്തിയ ചില പ്രവചനങ്ങള്‍ ശ്രദ്ധിക്കാം. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ‘തീവ്രമായ വെള്ളപ്പൊക്കങ്ങള്‍’ ഉണ്ടാവുമെന്ന് ബാബ വംഗ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ യൂറോപ്യന്‍ നഗരങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാവുമെന്നും പ്രവചിച്ചു. ഇതെല്ലാം നൂറ് ശതമാനവും ശരിയായിരിക്കുകയാണ്. ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണ് ഓസ്ട്രേലിയയെ അടുത്തിടെ ബാധിച്ചത്. സൗത്ത് ഈസ്റ്റ് ക്വീന്‍സ്ലാന്റിന്റെ ഭാഗങ്ങള്‍, വൈഡ് ബേബര്‍നെറ്റ്, ന്യൂ സൗത്ത് വെയില്‍സ്, ബ്രിസ്ബേന്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളാണ് വെള്ളത്തിനടിയിലായത്. അതേസമയം, യൂറോപ്പിന്റെ മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമാവുകയാണ്. ഇറ്റലി ഇപ്പോള്‍ തന്നെ 1950 കള്‍ക്ക് ശേഷമുള്ള ഏറ്റവും മോശമായ വരള്‍ച്ചയെ നേരിടുന്നു. അതേസമയം പോര്‍ച്ചുഗല്‍ അവരുടെ പൗരന്മാരോട് അവരുടെ ജല ഉപയോഗം നിയന്ത്രിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

പ്രധാന വരും കാല പ്രവചനങ്ങള്‍

ബാബ വാംഗയുടെ വരും കാലത്തെ പ്രവചനങ്ങളും ഭയപ്പെടുത്തുന്നതാണ്. സൈബീരിയയില്‍ നിന്ന് ഒരു പുതിയ മാരക വൈറസുണ്ടാവുമെന്നതാണ് 2022ലെ ബാബ വാംഗയുടെ മറ്റൊരു പ്രവചനം ഇതിന് പുറമേ അന്യഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് ആക്രമണം ഉണ്ടാവുമെന്നും, വെട്ടുക്കിളി ആക്രമണമുണ്ടാവുമെന്നും അവര്‍ പ്രവചിക്കുന്നു. അടുത്ത വര്‍ഷം ഭൂമിയുടെ ഭ്രമണപഥം മാറുമെന്നും 2028ല്‍ ബഹിരാകാശ സഞ്ചാരികള്‍ ശുക്രനിലേക്ക് യാത്ര ചെയ്യുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്.

അവയവം മാറ്റിവയ്ക്കല്‍ വ്യാപകമാവുന്നതോടെ 2046ല്‍ മനുഷ്യന്റെ ആയുസ് നൂറ് കടക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്. കൃത്രിമ സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ 2100ല്‍ രാത്രി അപ്രത്യക്ഷമാകുമെന്ന് പ്രവചിച്ചിട്ടുള്ള ബാബ വംഗ 5079ല്‍ ലോകം അവസാനിക്കുമെന്നും മുന്‍കൂട്ടി കാണുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button