ബാങ്കോക്ക്: തായ്ലന്‍ഡിലെ ക്ഷേത്രത്തിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് ബുദ്ധ സന്യാസിമാര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മലേഷ്യന്‍ അതിര്‍ത്തിയിലെ നരത്വിവത് മേഖലയിലെ രത്തനൗപാപ് ക്ഷേത്രത്തിലാണ് സംഭവം. മുഖംമൂടി ധരിച്ച അക്രമികള്‍ അമ്പലത്തിലേക്ക് അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുയായിരുന്നു.
2004 മുതല്‍ തായ്ലന്‍ഡില്‍ മലായ് മുസ്ലിങ്ങളും ബുദ്ധവിശ്വാസികളും തമ്മില്‍ വംശീയ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് സന്യാസികള്‍ക്ക് നേരെയുള്ള വെടിവയ്പ്പ്. ഈ കാലയളവില്‍ 23 ബുദ്ധ സന്യാസികള്‍ മരിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 15 കൊല്ലത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലുമായി ഏകദേശം 7,000 ആളുകള്‍ മരിച്ചു.
മത ആരാധനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ അക്രമഭീഷണി നിലനില്‍ക്കുന്നതിനാല്‍ തായ്ലന്‍ഡില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി പ്രത്യുത് ചനോച സംഭവത്തില്‍ അപലപിച്ചു.
Post Your Comments