KeralaLatest NewsNews

ഇന്ത്യയെ ഇസ്ലാമീകരിക്കാന്‍ ജമാ അത്തെ ഇസ്ലാമി സൗദിയില്‍ നിന്ന് പണം വാങ്ങുന്നു : ശോഭ സുരേന്ദ്രന്‍

ഏറ്റവും അപകടകാരിയായ ഈ സംഘടനയ്ക്കെതിരെ അന്വേഷണം വേണമെന്ന് ബിജെപി നേതാവ്

തിരുവനന്തപുരം : ഇന്ത്യയെ ഇസ്ലാമീകരിക്കാന്‍ സൗദി അറേബ്യയയിലെ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ജമാത്തെ ഇസ്ലാമി പണം വാങ്ങുന്നു എന്ന വിവരം ആരെയും ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഇന്ത്യ വിഷന്‍ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.പി ബഷീറാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നതെന്നും ശോഭ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബഷീറിന്റെ ഗുരുതരമായ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ശോഭ സുരേന്ദ്രന്‍ തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Read Also :‘കൊല്ലം എം.എൽ.എയ്ക്ക് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്’

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ….

‘ ഇന്ത്യയെ ഇസ്ലാമീകരിക്കാന്‍ സൗദി അറേബ്യയയിലെ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജമാത്തെ ഇസ്ലാമി പണം വാങ്ങുന്നു എന്ന ഇന്ത്യ വിഷന്‍ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ എം പി ബഷീറിന്റെ ഗുരുതരമായ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ ഇസ്ലാമിക് ഡ്രസ്സ് കോഡ് നടപ്പാക്കുന്നതില്‍ ജമാത്തെ ഇസ്ലാമി നടത്തുന്ന പങ്കിന് പ്രത്യേക ഗ്രാന്റ് കൂടി വേണം എന്ന് പറയുന്ന കത്ത് തന്റെ പക്കലുണ്ട് എന്നും എം.പി ബഷീറിന്റെ ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്’.

‘ കേരളത്തിലെ മാധ്യമരംഗത്ത് ജമാ അത്തെ ഇസ്ലാമിയുടെ ഇടപെടല്‍ എത്രയോ കാലം മുന്‍പ് തന്നെ വേരുറച്ചതാണെന്നും തങ്ങളുടെ മാദ്ധ്യമ സ്ഥാപനത്തിലെ, പ്രത്യേകിച്ച് സ്ത്രീകളായ മുസ്ലിം ജീവനക്കാര്‍ എന്ത് ധരിക്കണമെന്ന് എഡിറ്റര്‍ ഇന്‍ ചീഫിനെ വിളിച്ച് നിര്‍ദ്ദേശിക്കാന്‍ മാത്രം സ്വാധീനം ഇവര്‍ക്കെങ്ങനെ കൈവന്നു എന്നതും അന്വേഷിക്കേണ്ട കാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ഷഹീന്‍ബാഗ് സമരങ്ങള്‍ ഉള്‍പ്പടെയുള്ള പോപ്പുലര്‍ ഫ്രണ്ട് പണം നല്‍കിയ കലാപാഹ്വാനങ്ങളെ ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവാണ് അവരുടെ 80(G) രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടി’ .

ജമാ അത്തെ ഇസ്ലാമിയുടെ പേരിലും സമാനമായ അന്വേഷണം നടത്തണം. അവര്‍ നടത്തുന്ന മറ്റ് സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ വരണം. പക്ഷെ സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ്സും ജമാത്തെ ഇസ്ലാമിയുടെ വോട്ട് കണക്കാക്കി മുട്ടിലിഴയുകയാണ്. ലജ്ജാകരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണിത്. പൊതു സമൂഹത്തോട് കൂറില്ലാത്ത സമീപനമാണിത്.

കേരളത്തില്‍ നിന്ന് ഐ.എസിലേയ്ക്ക് പോയ നിമിഷ ഫാത്തിമയെ തിരിച്ചുകൊണ്ടു വരണമെന്ന ആവശ്യം ഉന്നയിച്ച് നിമിഷയുടെ മാതാവ് ബിന്ദു രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസമാണ്. അതും എം.പി.ബഷീറിന്റെ വെളിപ്പെടുത്തലുകളും കൂടി ആയപ്പോഴാണ് ശോഭ സുരേന്ദ്രന്‍ ജമാ അത്തെക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button