KannurNattuvarthaLatest NewsKeralaNews

ഫുട്ബോൾ കളിക്കിടെ പന്തെടുക്കാൻ കടലിൽ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം പള്ളിപറമ്പത്ത് മജീഷിന്‍റെ മകൻ അനുചന്ദി(14)നെയാണ് കാണാതായത്

മാഹി: കളിക്കുന്നതിനിടെ കടലിൽ വിദ്യാർത്ഥിയെ കാണാതായി. മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം പള്ളിപറമ്പത്ത് മജീഷിന്‍റെ മകൻ അനുചന്ദി(14)നെയാണ് കാണാതായത്.

നാദാപുരം റോഡിന് സമീപം മാളിയേക്കൽ ബീച്ചിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്ക് തെറിച്ചുവീണ പന്തെടുക്കാൻ ഇറങ്ങിയതായിരുന്നു അനുചന്ദ്. എന്നാൽ, തിരയിലകപ്പെടുകയായിരുന്നു.

Read Also : തിരുവനന്തപുരത്ത് വേ​ഗത്തിലെത്താൻ ഡോക്ടറെന്ന വ്യാജേന 108 ആംബുലൻസിൽ യാത്ര : യുവാവ് അറസ്റ്റിൽ

തുടർന്ന്, അഗ്നിശമനസേനയും കോസ്റ്റൽ പൊലീസും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രിയിൽ നിർത്തിയ തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും പുനഃരാരംഭിച്ചിട്ടുണ്ട്. മടപ്പള്ളി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് അനുചന്ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button