ഉപഭോക്താക്കൾക്കായി കിടിലൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. ഇത്തവണ ഫേസ്ബുക്കിന്റെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് നൽകുന്ന ബ്ലൂ ബാഡ്ജ് സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. നിലവിൽ, സെലിബ്രേറ്റികളുടെ അക്കൗണ്ടുകൾ വെരിഫൈ ചെയ്തതിനുശേഷം മാത്രമാണ് ബ്ലൂ ബാഡ്ജ് നൽകുന്നത്. എന്നാൽ, പുതിയ ഫീച്ചർ പ്രാബല്യത്തിലാകുന്നതോടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാതെ തന്നെ ഏതൊരു സാധാരണക്കാരനും ബ്ലൂ ബാഡ്ജ് സ്വന്തമാക്കാൻ സാധിക്കും.
ബ്ലൂ ബാഡ്ജ് നേടണമെങ്കിൽ പ്രത്യേക നിബന്ധനകളും ഫേസ്ബുക്ക് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഗവൺമെന്റ് ഐഡി ഉണ്ടെങ്കിൽ വെരിഫൈഡ് അക്കൗണ്ട് സ്വന്തമാക്കാനാകും. ഇതിനായി പ്രത്യേക സബ്സ്ക്രിപ്ഷൻ നിരക്കുകളും ഫേസ്ബുക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 11.99 ഡോളറാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതിനായി ഈടാക്കുന്ന പ്രതിമാസ നിരക്ക്. അതേസമയം, ഐഒഎസ് ഉപഭോക്താക്കൾക്ക് 14.99 ഡോളർ നൽകേണ്ടിവരും. ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഈ ആഴ്ച തന്നെ പുതിയ സബ്സ്ക്രിപ്ഷൻ ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തുന്നതാണ്.
Post Your Comments