ലക്നൗ: വാലന്റൈൻസ് ദിനത്തിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഭാര്യാ സഹോദരിയുമായി അവിഹിതബന്ധം ഉണ്ടായിരുന്ന ഇയാൾ, ഇവരുമായി ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ബറേലിയിലാണ് സംഭവം. ഡോക്ടറായ പ്രതി ഫാറൂഖ് ആലമാണ് സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. ഭാര്യ നസ്രീന്റെ സഹോദരിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും നസ്രീൻ തടസമായി മാറി. ഇത് ഒഴിവാക്കാനാണ് ഇയാൾ കൊലപാതകം നടത്തിയത്.
ഡോക്ടറായ ഭർത്താവ് തന്റെ ഭാര്യയോട് ഒരു ചോദ്യം ചോദിച്ചു. സ്നേഹം തെളിയിക്കാൻ എനിക്കായി നീ എന്ത് നൽകും? ആ ചോദ്യത്തിന് ഒട്ടും മടിക്കാതെ അവൾ മറുപടി നൽകി, ‘നിനക്കു വേണ്ടി എന്റെ ജീവൻ പോലും നൽകും’. മറുപടി കേട്ടതും ഇയാൾ ഷാൾ ഉപയോഗിച്ച് നസ്രീനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഇയാൾ വീട്ടിൽ മോഷണം നടന്നതായും കവർച്ച നടത്താൻ എത്തിയവരായിരിക്കാം നസ്രീനെ കൊലപ്പെടുത്തിയതെന്നും വരുത്തിത്തീർക്കാൻ ശ്രമിച്ചു.
കൊലപാതകത്തിന് ശേഷം, വിവരം പോലീസിനെ അറിയിച്ചു. എന്നാൽ, പൊലീസിന് ആദ്യം തന്നെ ഫാറൂഖിനെ സംശയിച്ചിരുന്നു. ഫാറൂഖിന്റെ പെരുമാറ്റവും അമിത ആത്മവിശ്വാസവും പോലീസിൽ സംശയം ജനിപ്പിച്ചു. സംഭവം നടക്കുമ്പോൾ ഫാറൂഖ് വീട്ടിൽ ഇല്ലായിരുന്നുവെന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തില്ല. റോഡരികിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കവേ കൊലപാതകത്തിന് ഏകദേശം സമയം ഇയാൾ വീട്ടിലേക്ക് കാറിൽ പോയിരുന്നതായി കണ്ടെത്തി. അന്വേഷണത്തിൽ ഇത് നിർണായകമായി.
Post Your Comments