KeralaLatest NewsNews

മികച്ച പാർലമെന്റേറിയൻ അവാർഡ് ലഭിച്ച ജോൺ ബ്രിട്ടാസിനെ അഭിനന്ദിച്ച് ചിന്ത ജെറോം

ന്യൂഡൽഹി: മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്‌ന അവാർഡ് ലഭിച്ച ഡോ. ജോൺ ബ്രിട്ടാസ് എംപിയെ അഭിനന്ദിച്ച് സി.പി.എം നേതാക്കൾ. യുവജന കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോം ബ്രിട്ടാസിന് അഭിനന്ദനങ്ങൾ നേർന്നു. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെ സഭാ നടപടികളിലെ പ്രാഗത്ഭ്യം മുൻനിർത്തിയാണ് പുരസ്‌കാരം. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.

മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു. പ്രൈം പോയിന്റ് ഫൗണ്ടേഷനാണ് പാർലമെന്ററിയൻ അവാർഡിന്റെ നിർവഹണ ചുമതല. മുൻ രാഷ്ട്രപതി ഡോ എപിജെ അബ്ദുൾ കലാമിന്റെ ആഭിമുഖ്യത്തിലാണ് ഫൗണ്ടേഷൻ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button