Latest NewsNewsBusiness

വിരൽ തൊടാതെ വീഡിയോ ഷൂട്ട് ചെയ്യാം, ‘ഹാൻഡ്സ് ഫ്രീ’ ഫീച്ചറുമായി വാട്സ്ആപ്പ്

ഐഒഎസ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്

ഉപഭോക്താക്കൾക്ക് കിടിലം ഫീച്ചറുകൾ നൽകുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം ഉറപ്പുവരുത്തുന്നതിനായി കൂടുതൽ ഫീച്ചറുകൾ വാട്സ്ആപ്പ് ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ വാട്സ്ആപ്പിൽ വീഡിയോ റെക്കോർഡ് എളുപ്പമാക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. വിരൽ തൊടാതെ തന്നെ വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന ‘ഹാൻഡ്സ് ഫ്രീ’ ഫീച്ചർ വാട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ഐഒഎസ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്നുള്ള അഭിപ്രായം വിലയിരുത്തിയതിനു ശേഷം എല്ലാവരിലേക്കും ‘ഹാൻഡ്സ് ഫ്രീ’ ഫീച്ചർ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം. വാട്സ്ആപ്പിന്റെ 2.23.3.74 വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read: ആന്ധ്രയിലും മധ്യപ്രദേശിലും ഭൂചലനം

വിരൽ തൊടാതെ തന്നെ വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഈ ഫീച്ചറിന് മികച്ച പ്രതികരണം ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ, വീഡിയോ ഷൂട്ട് ചെയ്യണമെങ്കിൽ വീഡിയോ ഓപ്ഷനിൽ ഹോൾഡ് ചെയ്ത് പിടിക്കണം. എന്നാൽ, പുതിയ ഫീച്ചർ എത്തുന്നതോടെ വീഡിയോ മോഡിൽ പ്രസ് ചെയ്യുന്ന വേളയിൽ തന്നെ ചിത്രീകരണം ആരംഭിക്കുന്നതാണ്. കൂടാതെ, ഫ്രണ്ട് ക്യാമറയിൽ നിന്ന് ബാക്ക് ക്യാമറയിലേക്ക് മാറാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button