Latest NewsNewsIndia

ആന്ധ്രയിലും മധ്യപ്രദേശിലും ഭൂചലനം

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലും മധ്യപ്രദേശിലും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മധ്യപ്രദേശിൽ അനുഭവപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇൻഡോറിന് തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ധാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Read Also: വീട്ടുകാരെ വിട്ടു അവനോടൊപ്പം ഇറങ്ങി പോയതല്ലേ അനുഭവിക്കൂ എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്!! കുറിപ്പ്

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 10 കിലോ മീറ്റർ ആഴത്തിൽ രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം, ആന്ധ്രാപ്രദേശിൽ 3.4 സെക്കൻഡുകൾ നീണ്ട ഭൂചലനമാണ് അനുഭവപ്പെട്ടത്. ആന്ധ്രയിലെ നന്ദിഗ്രാമിലായിരുന്നു ഭൂചലനം ഉണ്ടായത്. ഇവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഭൂചലനം അനുഭവപ്പെട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായെന്നും വീടുകളിൽ നിന്ന് തെരുവുകളിലേക്ക് ഓടുകയും ചെയ്തിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Read Also: പ്രേമം പൊളിഞ്ഞതിനെ കളിയാക്കി, ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി യുവാവ്: ഒരാളുടെ നില ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button