കാൻബെറ: ഓസ്ട്രേലിയൻ മന്ത്രി ടോണി ബുട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നിരവധി വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി. വിദ്യാഭ്യാസം, വ്യാപാരം, വിനോദസഞ്ചാരം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ത്രിദിന സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തിയതാണ് വി മുരളീധരൻ. ഞായറാഴ്ചയാണ് അദ്ദേഹം ഓസ്‌ട്രേലിയയിൽ എത്തിയത്. ഇന്ത്യൻ വംശജരായ പാർലമെന്റ് അംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു. ചർച്ചയുടെ വിശദാംശങ്ങൾ വി മുരളീധരൻ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിദ്യാഭ്യാസം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ചർച്ച ചെയ്തുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഫെബ്രുവരി 18 മുതൽ 21 വരെയാണ് വി മുരളീധരന്റെ ഓസ്ട്രേലിയ, സിംഗപ്പൂർ സന്ദർശനം.
Post Your Comments