KottayamNattuvarthaLatest NewsKeralaNews

പുഴമണൽ വാരി കടത്ത് : മുഖ്യപ്രതി അറസ്റ്റിൽ

ഈരാറ്റുപേട്ട ഇളപ്പുങ്കൽ കറുകാഞ്ചേരിയിൽ വീട്ടിൽ ഷമീർ ഇബ്രാഹിമിനെയാണ് (33) അറസ്റ്റ് ചെയ്തത്

ഈരാറ്റുപേട്ട: മീനച്ചിലാറ്റിലെ ഇളപ്പുങ്കൽ ഭാഗത്തുനിന്ന് മണൽവാരി കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട ഇളപ്പുങ്കൽ കറുകാഞ്ചേരിയിൽ വീട്ടിൽ ഷമീർ ഇബ്രാഹിമിനെയാണ് (33) അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മണൽ കടത്തിയ മഹേഷ്, ഷാജി എന്നിവരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ അന്വേഷണസംഘം പിടികൂടിയിരുന്നു.

Read Also : മുഖ്യമന്ത്രിക്ക് അതീവ സുരക്ഷ: വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു

ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഷമീർ ഇബ്രാഹിമിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ ഇയാളാണ് മണൽ കടത്തിന്‍റെ മുഖ്യസൂത്രധാരനായി പ്രവർത്തിച്ചതെന്ന് മനസ്സിലാകുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബു മോൻ ജോസഫ്, സി.പി.ഒമാരായ കെ.ആർ. ജിനു, കെ.സി. അനീഷ്, ബി. ഷമീർ, ശ്യാംകുമാർ എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button