KeralaLatest NewsNews

ചുവപ്പ് കണ്ടാല്‍ കാള വിറളി പൂണ്ട് ഓടും, കറുപ്പ് കണ്ടാല്‍ പിണറായി വിജയനും: കെ സുരേന്ദ്രന്‍

ചുവപ്പ് കണ്ടാല്‍ കാള വിറളി പൂണ്ട് ഓടും, കറുപ്പ് കണ്ടാല്‍ പിണറായി വിജയനും: മുഖ്യമന്ത്രി ആരെയോ ഭയക്കുന്നു

തൃശൂര്‍: സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളില്‍ കറുത്ത നിറത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു.

Read Also: ‘അഭിമാനവും സന്തോഷവും’: അച്ഛന് കരൾ പകുത്ത് നൽകി ദേവനന്ദ – രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവ്

‘ചുവപ്പ് കണ്ട കാള എന്നു പറയുന്നതു പോലെ കറുപ്പ് കണ്ട പിണറായി എന്ന് പറയേണ്ട അവസ്ഥയാണ് കേരളത്തിലുള്ളത്. കറുപ്പ് കണ്ട് എന്തിനാണ് മുഖ്യമന്ത്രി ഓടുന്നത്. ജനങ്ങളെ അദ്ദേഹത്തിന് ഭയമാണ്. മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്’, സുരേന്ദ്രന്‍ പറഞ്ഞു.

ആകാശ് തില്ലങ്കേരി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ആകാശ് തില്ലങ്കേരിയെ സിപിഎം ഭയക്കുന്നുവെന്നും ആകാശ് ഉള്‍പ്പെട്ട കേസുകള്‍ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമന്നും സുരേന്ദ്രന്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിയും ഗുണ്ടാ സംഘങ്ങളും ഉള്‍പ്പെട്ട എല്ലാ കേസുകളും ശരിയായി അന്വേഷിക്കണം. വിധി പറഞ്ഞ പല കേസുകളിലും പുന:രന്വേഷണവും ആവശ്യമാണ്. ഇതുവരെ പുറത്തു വരാത്തതും അന്വേഷണം പൂര്‍ത്തിയായതുമായ പല കേസുകളിലും ഇവര്‍ക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളില്‍ നിന്നും മനസ്സിലാകുന്നത്. അതിനാല്‍ ആകാശും സംഘവും ഉള്‍പ്പെട്ട എല്ലാ കേസുകളിലും പുന:രന്വേഷണം ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button