![](/wp-content/uploads/2022/10/accident.1.29006.jpg)
മൂവാറ്റുപുഴ: ചരക്ക് കയറ്റിവന്ന ഗുഡസ് ഓട്ടോ മറിഞ്ഞു. ഇന്നലെ രാവിലെ 11ഓടെ വെള്ളൂർക്കുന്നം സിഗ്നലിന് സമീപം കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് അപകടം നടന്നത്.
Read Also : പാസ്പോർട്ട് നടപടികൾ ഇനി വേഗത്തിൽ പൂർത്തീകരിക്കാം, ‘എം പാസ്പോർട്ട്’ ആപ്പുമായി വിദേശകാര്യ മന്ത്രാലയം
മൂവാറ്റുപുഴയിൽ നിന്ന് കോലഞ്ചേരിയിലേക്ക് ഇരുമ്പു കമ്പികൾ കയറ്റി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ദിശതെറ്റി എതിരെയെത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ കമ്പികൾ എതിർ ദിശയിലെത്തിയ കാറിന് മുകളിലേക്ക് വീണു. തുടർന്ന്, കാറിന്റെ പിന്നിലെ ഗ്ലാസ് പൂർണമായും തകർന്നിട്ടുണ്ട്. ഡ്രൈവർ മാത്രമാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മട്ടാഞ്ചേരി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കമ്പികൾ വീണത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Post Your Comments