രാജ്യത്ത് പാസ്പോർട്ടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കാനുള്ള അവസരവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്പോർട്ട് നടപടികൾ വേഗത്തിൽ നടപ്പാക്കാൻ ‘എം പാസ്പോർട്ട്’ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു വ്യക്തിക്ക് പാസ്പോർട്ട് ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സേവനവും ഈ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പോലീസ് വെരിഫിക്കേഷൻ സമയം വെട്ടിക്കുറക്കാനും, നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ആപ്പിലൂടെ കഴിയുമെന്നതാണ് പ്രധാന ആകർഷണീയത.
നിലവിൽ, പോലീസ് വെരിഫിക്കേഷന് ആവശ്യമായ സമയപരിധി 15 ദിവസമാണ്. എന്നാൽ, എം പാസ്പോർട്ട് ആപ്പിലൂടെ പോലീസ് വെരിഫിക്കേഷന് വേണ്ടിവരുന്ന കാലയളവ് അഞ്ച് ദിവസമായി കുറയ്ക്കാൻ സാധിക്കുന്നതാണ്. കൂടാതെ, പാസ്പോർട്ട് അനുവദിക്കാനുള്ള സമയപരിധി 10 ദിവസമായി കുറയ്ക്കാനും സാധിക്കും. പേപ്പർ പരിശോധന ഗണ്യമായി കുറക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ ആപ്പ് പുറത്തിറക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 350 മൊബൈൽ ടാബ്‌ലറ്റുകൾ ഡൽഹി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
Also Read: ഏലതോട്ടത്തിലെ കുളത്തിൽ വീണ് മുൻ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം
Post Your Comments