KeralaLatest NewsNews

പ്രേമം പൊളിഞ്ഞതിനെ കളിയാക്കി, ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി യുവാവ്: ഒരാളുടെ നില ഗുരുതരം

പാലക്കാട് : പ്രേമനൈരാശ്യത്തിന്റെ പേരില്‍ കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. പഴയ ലക്കിടി സ്വദേശി ബിഷറുള്‍ ഹാഫിയാണ് ബന്ധുക്കളെ ആക്രമിച്ചത്. മൂത്ത സഹോദരന്മാരുടെ ഭാര്യമാരേയും സഹോദരിയേയുമാണ് ചുറ്റിക കൊണ്ട് അടിച്ചത്. ഉച്ചയോടെയാണ് സംഭവം.

Read Also: വിരാടും രാഹുലും കൊണ്ടുപിടിച്ച ചർച്ചയിൽ: ഭക്ഷണം മുന്നിലെത്തിയതും കോഹ്‌ലിയുടെ മൂഡ് മാറി – വൈറൽ വീഡിയോ

പരിക്കേറ്റ ഒരാളുടെ പരിക്ക് ഗുരുതരമാണ്. എന്നാല്‍, അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം. വീട്ടില്‍ വച്ചായിരുന്നു യുവാവ് ബന്ധുക്കളുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button