ThiruvananthapuramLatest NewsKerala

മന്ത്രി വരാൻ താമസിച്ചു, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥിനികൾ പൊരി വെയിലത്ത് കുഴഞ്ഞുവീണു

തിരുവനന്തപുരം: മന്ത്രിയെ കാത്ത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികൾ ഒന്നര മണിക്കൂർ പൊരി വെയിലത്ത് നിന്നതിനെ തുടർന്ന് ഇവരിൽ അഞ്ച് പേർ കുഴഞ്ഞു വീണു. ഇന്നലെ രാവിലെ 9 മണിക്കാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷന് കീഴിലെ ആദ്യ ബാച്ച് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെങ്ങാനൂർ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നത്. വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസ്, വിഴിഞ്ഞം സെന്റ് മേരീസ് എച്ച്. എസ്.എസ്, കോട്ടുകാൽ ഗവ. വി.എച്ച്.എസ് എന്നീ സ്കൂളുകളിൽ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി 175 എസ്.പി.സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ആണ് നടന്നത്.

രാവിലെ 9 മണിക്ക് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ 8.30 ന് തന്നെ ഗ്രൗണ്ടിൽ വിദ്യാർത്ഥികളെ അണിനിരത്തിയിരുന്നു. എന്നാൽ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പത്ത് മണിയോടെയാണ് എത്തിയത്.

വെയിൽ അടിച്ചു തുടങ്ങിയപ്പോൾ പതിയെ ഓരോരുത്തരായി അവശരായി. വിദ്യാർത്ഥികൾ കുഴഞ്ഞു വീണു തുടങ്ങി. മന്ത്രി എത്തുന്നതിനു മുൻപ് അഞ്ച് വിദ്യാർഥിനികൾ ആണ് കുഴഞ്ഞു വീണത്. തുടർന്ന് സ്ഥലത്ത് സജ്ജമാക്കിയിരുന്ന മെഡിക്കൽ സംഘം ഇവർക്ക് വേണ്ട പരിചരണം ഒരുക്കി. എന്നിട്ടും വെയിലത്ത് നിന്ന മറ്റ് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളെ അതേ സ്ഥലത്ത് തന്നെ ഇരുത്തുകയാണ് അധികൃതർ ചെയ്തത്. ഇതിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button