മെഡിക്കൽ കോളജ്: ബൈക്കിൽ സ്ഥിരമായി ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്ന യുവാവിന് ഹെൽമറ്റ് ധരിച്ചില്ല എന്നുപറഞ്ഞ് പിഴയടയ്ക്കാൻ നോട്ടീസ്. ശ്രീകാര്യം കല്ലമ്പള്ളി മരുവത്ര പുത്തൻവീട്ടിൽ സന്തോഷ് കല്ലമ്പള്ളിക്കാണ് നോട്ടീസ് ലഭിച്ചത്. 500 രൂപ പിഴ ഒടുക്കണമെന്ന് നിർദ്ദേശിച്ചാണ് ചെലാൻ ലഭിച്ചിരിക്കുന്നത്.
ഈ മാസം 12-ന് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തു എന്നുപറഞ്ഞ് കാണിച്ചിരിക്കുന്ന വാഹനം യമഹ എഫ്ഇസഡ് ആണ്. എന്നാൽ, സന്തോഷ് കല്ലമ്പള്ളി ഉപയോഗിക്കുന്നത് യൂണികോൺ വാഹനമാണ്.
Read Also : എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി ചെലവേറും, പ്രോസസിംഗ് നിരക്കുകൾ വർദ്ധിപ്പിച്ചു
അതേസമയം, നിരവധി യുവാക്കൾക്ക് ഇതുപോലെ തെറ്റായ രീതിയിൽ പിഴ അടയ്ക്കാൻ അറിയിപ്പ് വരുന്നുണ്ടെന്നും തിരുവനന്തപുരം ജില്ലാ റൂറൽ എസ്പിക്ക് താൻ പരാതി നൽകിയിട്ടുണ്ടെന്നും സന്തോഷ് കല്ലമ്പള്ളി പറഞ്ഞു.
Post Your Comments