രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതിയിൽ ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ സ്വർണത്തിന്റെ ഇറക്കുമതി 26 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, 32 മാസത്തെ ഏറ്റവും താഴ്ചയിലാണ് സ്വർണം ഇറക്കുമതി. ആഗോളതലത്തിലും, ആഭ്യന്തരത്തിലും വില കുത്തനെ ഉയർന്നത് ഇറക്കുമതിയെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്. വില വർദ്ധനവിനെ തുടർന്ന് ജ്വല്ലറിക്കാരും ഉപഭോക്താക്കളും സ്വർണം വാങ്ങുന്നതിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇറക്കുമതിയിൽ ഉണ്ടായ ഇടിവ് വ്യാപാരക്കമ്മിക്ക് ആശ്വാസം നൽകുന്നതാണ്.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ജനുവരിയിൽ 11 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. 2022 ജനുവരിയിൽ ഇത് 45 ടണ്ണായിരുന്നു. ഇതോടെ, ഇറക്കുമതി മൂല്യം 238 കോടി ഡോളറിൽ നിന്നും 69.7 കോടി ഡോളറാണ് കുറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ചൈനയാണ്.
Also Read: യഥാർത്ഥ ശിവസേന ഷിൻഡെ പക്ഷം: ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി നൽകി ‘അമ്പും വില്ലും’ ഷിൻഡെയ്ക്ക്
Post Your Comments